ലഹരി ഗുളികയുമായി യുവാവ് പിടിയിൽ

കൊല്ലം : രണ്ടായിരം ലഹരി ​ഗുളികകളുമായി യുവാവ് അറസ്റ്റിൽ. മുണ്ടയ്ക്കൽ പുതുവൽ പുരയിടം വിപിൻ ദിലീപിനെ (30)യാണ് എക്സൈസ് സംഘം പിടികൂടിയത്. വാടകവീടുകളിൽ മാറിമാറി താമസിച്ചാണ് ഇയാൾ വ്യാപാരം നടത്തിയിരുന്നത്.

വിൽപ്പനയ്ക്കായി ഗുളിക വാങ്ങി മടങ്ങുംവഴിയാണ് എക്സ്സൈസ് ഷാഡോ ടീം പ്രതിയെ അറസ്റ്റ്ചെയ്തത്. വിപണിയിൽ നാലുലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *