2f4e0f7f369cc9023a17c3aa792a5c500d195b1eed060ef389e0cfbc5d7986b9.0

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ ബുഡാപെസ്റ്റിൽ നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കി. യൂക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉച്ചകോടി റദ്ദാക്കിയത്. “ട്രംപ്-പുടിൻ ഉച്ചകോടിക്ക് നിലവിൽ യാതൊരു തീയ്യതിയും നിശ്ചയിച്ചിട്ടില്ല. ഉച്ചകോടി സംബന്ധിച്ച ചർച്ചകൾ താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.”-വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഉച്ചകോടി റദ്ദാക്കിയെന്ന് റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്.

“ഫലമില്ലാത്ത ഒരു മീറ്റിംഗിൽ പങ്കെടുക്കാനൊരുങ്ങുന്നില്ല. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ വ്യക്തമായ പ്രതിബദ്ധത കാണിക്കാത്ത സാഹചര്യത്തിൽ, ഇത്തരമൊരു ഉച്ചകോടിക്ക് ഇപ്പോൾ അർത്ഥമില്ല.”- ട്രംപ് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പറഞ്ഞു.

റഷ്യൻ വിദേശകാര്യ മന്ത്രി സെർഗേയ് ലാവ്റോവ്, അമേരിക്കൻ പ്രതിനിധികളുമായുള്ള അവസാന ഫോൺ സംഭാഷണത്തിൽ റഷ്യയുടെ നിലപാട് മാറ്റമില്ലെന്ന് വ്യക്തമാക്കി. അതിനാൽ തന്നെയാണ് ഹംഗറിയിൽ നടത്താനിരുന്ന ഈ ഉച്ചകോടി അവസാന നിമിഷം റദ്ദാക്കിയത്. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നേരത്തെ മുന്നോട്ടുവെച്ച ‘യുദ്ധവിരാമ ചർച്ച’ ആശയം റഷ്യ സ്വീകരിച്ചിട്ടില്ലെന്നതാണ് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *