ആലപ്പുഴ: പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതനായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുന്നപ്ര സെന്റ് അലോഷ്യസ് സ്‌കൂളിന് പിന്നിലായുള്ള തീരദേശ പാളത്തിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ തലയ്ക്ക് മാത്രമാണ് പരിക്കേറ്റതായി കാണപ്പെടുന്നത്. പുന്നപ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി.
Home » Blog » kerala Max » ആലപ്പുഴ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം
