Home » Blog » Kerala » രാഹുൽ ​ഗാന്ധി – വി.ഡി. സതീശൻ കൂടിക്കാഴ്ച അവസാനിച്ചു
10

ന്യൂഡൽഹി : കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു. കേരളത്തിലെ കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് വിവരം. തീരുമാനം വൈകില്ലെന്ന് രാഹുൽ മറുപടി നൽകിയതായും വിവരമുണ്ട്. കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി കേരളഹൗസിലേക്ക് മടങ്ങി. കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

മുഴുവൻ സമയ അധ്യക്ഷൻ വരണമെന്നാണ് സതീശന്റെ നിലപാട്. അതേസമയം, പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ചർച്ച നടന്നില്ല. കേരളത്തിൽ പിഎം ശ്രീ നടപ്പാക്കേണ്ടെ എന്നതിൽ എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്നാണ് സൂചന. എന്നാല്‍, ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നില്ലെന്നാണ് അറിയാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *