രാത്രികാലങ്ങളിൽ ലൈറ്റിട്ട് കടലിൽ മൽസ്യബന്ധനം; ബോട്ടുകൾക്കെതിരെ കർശന നടപടിയുമായി മറൈൻ എൻഫോഴ്സ്മെന്റ്

തിരുവനന്തപുരം: രാത്രികാലങ്ങളിൽ ലൈറ്റിട്ട് കടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ കർശന നടപടിയുമായി മറൈൻ എൻഫോഴ്സ്മെന്റ്. ഹൈ വോൾട്ടേജ് ബൾബുകൾ ഉപയോഗിച്ച് മീനുകളെ ആകർഷിച്ചു വലയിലാക്കുന്ന ബോട്ടുകൾ കസ്റ്റഡിയിലെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇത്തരത്തിൽ നിയമലംഘനം നടത്തി കർണാ‌കയിൽ നിന്ന് കണ്ണൂരിലേക്ക് വന്ന മത്സ്യബന്ധന ബോ‌ട്ട് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. രാത്രികാലങ്ങളിൽ ലൈറ്റിട്ട് കടലിൽ നിന്ന് മീൻ പിടിക്കുന്നതിന് നിരോധിച്ചുകൊണ്ടുള്ള നിയമം നമ്മുടെ രാജ്യത്ത് നിലവിലുള്ളപ്പോഴാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായി ബോട്ടുകൾ എത്തുന്നതും മത്സ്യബന്ധനം ന‌ടത്തുന്നതും. നിലവിൽ 12 വോൾട്ടേജിന് താഴെയുള്ള ബോട്ടുകൾ മാത്രമേ മത്സ്യബന്ധനത്തിന് ഉപയോഗിക്കാൻ അനുമതിയുള്ളു.

More From Author

Leave a Reply

Your email address will not be published. Required fields are marked *