Home » Blog » kerala Max » രാജമൗലി-മഹേഷ് ബാബു ചിത്രം വാരണാസിയിൽ പ്രിയങ്ക ചോപ്രയും ഭാഗമാകുന്നു? ആവേശത്തിൽ ആരാധകർ
Untitled-1-35

ന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന എസ്.എസ്. രാജമൗലി ചിത്രം ‘വാരണാസി’യുടെ ചിത്രീകരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ചിത്രത്തിലെ നായികയായ പ്രിയങ്ക ചോപ്രയാണ് സോഷ്യൽ മീഡിയയിലൂടെ ഈ നിർണ്ണായക വിവരം പങ്കുവെച്ചത്. “വാരണാസി, Here we go” എന്ന് താരം കുറിച്ചതോടെ ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചുവെന്ന ഉറപ്പിലാണ് ആരാധകർ.

റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുറത്തിറങ്ങിയ ‘വാരണാസി’യുടെ ടീസർ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. സിഇ 512-ലെ വാരണാസിയും 2027-ൽ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹവും ടീസറിൽ ദൃശ്യവിസ്മയമൊരുക്കുന്നു. അന്റാർട്ടിക്കയിലെ ഐസ് ഷെൽഫുകൾ മുതൽ ബിസിഇ 7200-ലെ ലങ്കാനഗരം വരെ നീളുന്ന അത്ഭുതക്കാഴ്ചകളാണ് രാജമൗലി ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ ‘രുദ്ര’ എന്ന കരുത്തുറ്റ കഥാപാത്രമായാണ് മഹേഷ് ബാബു എത്തുന്നത്. ടീസർ ലോഞ്ച് ഇവന്റിൽ കൈയിൽ ത്രിശൂലവുമായി കാളയുടെ പുറത്തേറി മഹേഷ് ബാബു നടത്തിയ എൻട്രി അറുപതിനായിരത്തോളം വരുന്ന കാണികളെ ആവേശം കൊള്ളിച്ചു. പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എം.എം. കീരവാണിയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

ഐമാക്സ് ഫോർമാറ്റിൽ ഒരുങ്ങുന്ന ചിത്രം 2027 ഏപ്രിൽ ഏഴിന് തിയറ്ററുകളിൽ എത്തുമെന്നാണ് സൂചനകൾ. എന്നാൽ ഔദ്യോഗിക റിലീസ് തീയതി അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ശ്രീ ദുർഗ ആർട്ട്സ്, ഷോവിങ് ബിസിനസ് എന്നിവയുടെ ബാനറിൽ കെ.എൽ. നാരായണയും എസ്.എസ്. കാർത്തികേയയുമാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. ബാഹുബലിക്കും ആർആർആറിനും ശേഷം രാജമൗലി ഒരുക്കുന്ന ഈ ദൃശ്യവിരുന്ന് ഇന്ത്യൻ സിനിമയിലെ പുതിയ ചരിത്രമാകുമെന്നുറപ്പാണ്.