Home » Blog » Kerala » രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി കൊടുക്കേണ്ട എല്ലാ പരിഗണനയും നൽകിയിട്ടുണ്ട്; രാജ്മോഹൻ ഉണ്ണിത്താൻ
5

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി കൊടുക്കേണ്ട എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം സ്വീകരിക്കാനും നിരാകരിക്കാനും ചെന്നിത്തലയ്ക്ക് അവകാശമുണ്ട്. അദ്ദേഹം ക്യാബിനറ്റിൽ വേണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും പാർട്ടിയുമാണ്.

കെ.സി വേണു​ഗോപാൽ പാർട്ടി തീരുമാനം അം​ഗീകരിച്ചു. അദ്ദേഹത്തിന്റേത് ആത്മാർഥതയുള്ള സ്വരം. രമേശ് ചെന്നിത്തല അദ്ദേഹത്തിന്റേതായ സമയമെടുത്താണ് പ്രതികരിച്ചത്. ഓരോരുത്തർക്കും ഓരോ ശൈലിയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.