Home » Blog » Kerala » രണ്ട് ഷോട്ടുകൾ കൊണ്ട് തമിഴകത്ത് കൊടുങ്കാട്ടായി മമ്മൂട്ടി; ‘ഓം’ ഗാനത്തിലെ അപ്രതീക്ഷിത എൻട്രി ശ്രദ്ധേയമാകുന്നു
w-1280,h-720,imgid-01kymm4hmwxz5bcmvv8wcdenvj,imgname-befunky-collage--13--1785251120796

ധനുഷ് നായകനാകുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ‘ഓം’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നു. പവർ പാക്ക്ഡ് ഡാൻസുമായി ധനുഷ് നിറഞ്ഞുനിൽക്കുന്ന പാട്ടിന്റെ അവസാനം വെള്ള ഷർട്ടും മുണ്ടും ധരിച്ചെത്തുന്ന മമ്മൂട്ടിയുടെ എൻട്രിയാണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ തരംഗമാകുന്നത്.

 

‘തെറിക്കിത് സിയാ എൻട്രി’ എന്ന വരികളുടെ പശ്ചാത്തലത്തിലെത്തിയ മമ്മൂട്ടിയുടെ രണ്ടു ഷോട്ടുകൾ മലയാളികളും തമിഴ് ആരാധകരും ആഘോഷമാക്കുകയാണ്. ചിത്രത്തിൽ ‘കാർത്തികേയൻ’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

 

അമരന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സായ് പല്ലവി, ശ്രീലീല എന്നിവരാണ് നായികമാർ. ധനുഷ് തന്നെ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.