Home » Blog » kerala Mex » രജനി സാറിന് വേണ്ടിയാണ് ആ റോൾ ചെയ്തത്: വെളിപ്പെടുത്തി നടൻ ഉപന്ദ്രേ
6884829f49c3cf1c152ed8bb729c0e4c0968f40aa9e13f0ad0d50474162997c0.0

ജനികാന്തിന്റെ വലിയ ആരാധകനെന്ന് നടൻ ഉപന്ദ്രേ. കൂലിയിലെ കഥാപാത്രത്തിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. താൻ ആ റോൾ ചെയ്യാൻ കാരണം തന്നെ രജനികാന്താണ്. അദ്ദേഹത്തിന് വേണ്ടി മാത്രമാണ് താൻ ആ റോൾ ചെയ്തത് എന്ന് ഉപന്ദ്രേ പറഞ്ഞു. ഗലോട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം രജനികാന്തിനെക്കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചത്.

‘ഈ റോൾ ചെയ്യണമെന്ന് താൻ മനസ്സിൽ പോലും വിചാരിച്ചിരുന്നില്ല. രജനി സാറിന് വേണ്ടിയാണ് ഞാൻ കൂലിയിലെ റോൾ ചെയ്തത്. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാൻ. ആദ്യം കൂലിയിൽ എനിക്ക് ഒരു ഫൈറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് തിരക്കഥയിൽ മാറ്റം വരുത്തുകയായിരുന്നു. ഒരു സീൻ മാത്രമായിരുന്നിട്ടും പോലും തനിക്ക് അതിൽ പ്രശ്‌നമുണ്ടായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ അടുത്ത് നിൽക്കുന്ന ഒരു സീൻ മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് ഉപേന്ദ്ര പറഞ്ഞു.

രജനികാന്ത് നായകനായി എത്തിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ആദ്യമായി രജനികാന്ത് നായകനാകുന്നു എന്നതായിരുന്നു ചിത്രത്തിന്റ പ്രധാന പ്രത്യേകത. കലീഷ എന്ന കഥാപാത്രമായിട്ടാണ് ഉപേന്ദ്ര അഭിനയിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിന് വൻ മോശം പ്രതികരണമാണ് ലഭിച്ചത്. സിനിമയിലെ പല സീനുകളും വൻ ട്രോളായി മാറിയിരുന്നു.

എന്നാൽ ചിത്രം 235 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. ആദ്യ ദിനം ചിത്രം 151 കോടിയാണ് ആഗോള മാർക്കറ്റിൽ നിന്ന് നേടിയത്. നിർമാതാക്കളായ സൺ പിക്‌ചേഴ്‌സാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആയിരുന്നു.