Home » Blog » kerala Max » യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കും! മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമെന്ന് സിപിഐഎം; ഗവർണർക്ക് പരാതി നൽകാൻ തീരുമാനം
VD_Satheesan-2

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഗവർണർക്ക് പരാതി നൽകാൻ സിപിഐഎം തീരുമാനിച്ചു. കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ വിവാദ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ചാണ് സിപിഐഎം പരാതി നൽകുന്നത്. ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരായ നടപടികളെ രാഷ്ട്രീയമായി പ്രതിരോധിക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

നവംബർ 20-ന് കണ്ണൂരിലെ ഒരു പൊതുപരിപാടിയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗമാണ് വിവാദമായത്. ഈ സർക്കാരിനെ സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്യുകയും മർദ്ദനമേൽക്കുകയും ചെയ്ത യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും, തങ്ങൾ ഒന്നും മറക്കില്ലെന്നുമായിരുന്നു പ്രസംഗത്തിലെ പരാമർശം. “നിങ്ങളുടെ ചോരയിൽ നിന്ന് കൂടി പിറന്നതാണ് ഈ സർക്കാർ. നിങ്ങളെ സങ്കടപ്പെടുത്തില്ല, പ്രയാസപ്പെടുത്തില്ല. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരം ചോദിക്കും, പഴയതുപോലെയല്ല” എന്നായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്.

അതേസമയം, പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌സലാണ് പരാതി സമർപ്പിച്ചത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസംഗം പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *