
മഞ്ഞപ്ര : പ്രായം 83 പിന്നിട്ടിട്ടും വിശ്രമമില്ലാതെ നാടിൻ്റെ ശുചിത്വത്തിനായി പ്രവർത്തിക്കുകയാണ് അങ്കമാലി മഞ്ഞപ്ര വാക്കേലിൽ പത്മനാഭൻനായർ. ആലുവ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് 2000 ത്തിൽ വിരമിച്ച ഇദ്ധേഹം കഴിഞ്ഞ 26വർഷമായി മഞ്ഞപ്ര ഗവ. ഹൈസ്കൂൾ മാർസ്ലീവ ഫൊറോന പള്ളി റോഡിലെ എകദേശം 500 മീറ്റർ ദൂരം രാവിലെയും വൈകീട്ടും മുടങ്ങാതെ റോഡ് അടിച്ച് വൃത്തിയാക്കുന്ന പ്രവർത്തികൾ നടത്തിവരുന്നത്.
ഔദോഗിക ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും പൊതു സേവനത്തിൽ നിന്ന് വിരമിക്കാൻ പത്മനാഭൻ നായർ തയ്യാറയില്ല. നാടിൻ്റെ ശുചിത്വം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്ത് കാൽ നൂറ്റാണ്ടിലേലേറെയായി പ്രകൃതി സ്നേഹിയായ ഇദ്ധേഹം തുടരുന്ന ഈ പ്രവർത്തനം ഏവർക്കും മാതൃകയാണ്. പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിക്കാതെ സ്വന്തം സമയവും അധ്വാനവും നാടിനുവേണ്ടി മാറ്റിവെക്കുന്ന പത്മനാഭൻ നായരുടെ സേവനം പുതു തലമുറയ്ക്കും വലിയൊരു സന്ദേശമാണ് പകർന്ന് നൽകുന്നത്. വിരമിച്ചത് ജോലിയിൽനിന്ന്
മാത്രം സേവനത്തിൽ നിന്നല്ല 83-ാം വയസിലും തുടരുന്ന ഈ നിസ്വാർത്ഥ സേവനത്തിന് സമൂഹത്തിൻ്റെ ആദരവും അംഗീകാരവും ലഭിക്കേണ്ടതുണ്ട്.
പൊതു സേവനത്തിൻ്റെയും സാമൂഹിക പ്രതിബന്ധതയുടെയും ഉത്തമ മാതൃക പുരുഷനാണ് പത്മനാഭൻനായർ രാവിലെയും വൈകീട്ടും ഇത് വഴി ഏറെ യാത്രക്കാർ കൂടാതെ
സ്കൂൾ കുട്ടികൾ ഇവർ കാൽ നടയായും മറ്റു വാഹനങ്ങളിലുമായി പോകുമ്പോൾ റോഡിൽ ചൂലുമായി നിൽക്കുന്ന ഇ മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹിയുമായ പപ്പൻ ചേട്ടനെ (അടുപ്പക്കാർ വിളിക്കുന്നത് ) അഭിവാദ്യം ചെയ്തു പോകുന്നതും പതിവ് കാഴ്ചയാണ്. രണ്ട് നേരം റോഡ് അടിച്ച് വൃത്തിയാക്കുന്നതിന് മുക്കാൽ മണിക്കൂർ സമയം വേണ്ടി വരുന്നുണ്ട് (രാവിലെയും വൈകീട്ടും ഒന്നര മണിക്കൂർ
ചിത്രം : കഴിഞ്ഞ 26വർഷമായി മഞ്ഞപ്ര ഗവ. ഹൈസ്കൂൾ മാർസ്ലീവ ഫൊറോന പള്ളി റോഡ് അടിച്ചു വൃത്തിയാക്കുന്ന മഞ്ഞപ്ര വാക്കേലിൽ പത്മനാഭൻനായർ .
