മോഷണക്കുറ്റത്തിന് തടവിൽ കഴിയവെ കാപ്പ ചുമത്തി; പ്രതി സെന്‍ട്രല്‍ ജയിലിലേക്ക്

കോഴിക്കോട്: മലാപ്പറമ്പ് സ്വദേശിയുടെ വീട്ടില്‍ മോഷണം നടത്തിയ കുറ്റത്തിന് കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയവെ കാപ്പ ചുമത്തി. ഗൂഡല്ലൂര്‍ ബിതര്‍ക്കാട് മേലാത്ത് വീട്ടില്‍ 56 കാരനായ അബ്ദുല്‍ കബീറിനെതിരെയാണ് നടപടി. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിലായി ഇരുപതോളം കേസുകളില്‍ ഇയാൾ പ്രതിയായതിനാലാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കാപ്പ ചുമത്തിയത്. ഇതെത്തുടര്‍ന്ന് ഇയാളെ ജില്ലാ ജയിലില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

കബീറിന്റെ പേരില്‍ മോഷണം, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പിക്കല്‍ തുടങ്ങിയ കേസുകളാണ് നിലവിലുള്ളത്. കണ്ണൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ സ്‌റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകളുണ്ട്. ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്റെ ശുപാര്‍ശയില്‍ കളക്ടറാണ് പുതിയ ഉത്തരവിറക്കിയത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *