ഹുബ്ബള്ളി: മൊബൈൽ ഫോണിൽ ഗെയിം കളിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് 14 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കി. ഉദയനഗറിൽ താമസിച്ചിരുന്ന സമർഥ് ആണ് മരിച്ചത്. കുട്ടി ഫ്രീ ഫയർ ഗെയിമിന് അടിമയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കണ്ടെത്തിയിട്ടുണ്ട്.
ഗെയിം കളിക്കുന്ന ശീലം കുറയ്ക്കാൻ വീട്ടുകാർ പല തവണ ഉപദേശിച്ചിരുന്നുവെങ്കിലും കുട്ടി അത് ചെവികൊണ്ടില്ല. സംഭവ ദിവസം രാത്രി അമ്മ വീണ്ടും ഗെയിം കളിക്കരുതെന്ന് പറഞ്ഞതിൽ മനംനൊന്ത സമർഥ് മുറിയിൽ കയറി അമ്മയുടെ സാരിയിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ കേശ്വാപുർ പൊലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.
