മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിൾ ഒഴിവുകൾ

വയനാട് : വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിൾ ഒഴിവുകൾ.
ട്യൂട്ടർ/ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ് തസ്തികകളിൽ കരാർ നിയമനത്തിന് ജൂൺ 20 ന് അഭിമുഖം നടത്തും.

എം.ബി.ബി.എസ് യോഗ്യതയും, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂൺ 20 ന് രാവിലെ 10.30 ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

More From Author

Leave a Reply

Your email address will not be published. Required fields are marked *