Home » Blog » Kerala » “മുഖ്യമന്ത്രി അഹങ്കാരി, കാണാൻ കൂട്ടാക്കിയില്ല, കാലു പിടിക്കേണ്ട കാര്യമില്ല, ഔദാര്യത്തിന് വേണ്ടിയല്ല പോയത്” – സുകുമാരൻ നായർ
16

ചങ്ങനാശേരി : എൻഎസ്എസിന്റെ ഔദ്യോഗിക ആവശ്യത്തിനായി മുഖ്യമന്ത്രി വി.ഡി.സതീശനെ ദൂതൻ വഴി 2 തവണ സമീപിച്ചിട്ടും കാണാൻ കൂട്ടാക്കിയില്ലെന്ന് ജനറൽ‍ സെക്രട്ടറി സുകുമാരൻ നായർ. ഔദാര്യത്തിന് വേണ്ടിയല്ല സമുദായത്തിന്റെ അവകാശത്തിന് വേണ്ടിയാണ് ചെന്നത്. കഴിഞ്ഞ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ കൂടെ കാര്യത്തിനാണ് കാണാൻ ശ്രമിച്ചത്.

മുഖ്യമന്ത്രി അഹങ്കാരിയാണ്. മുഖ്യമന്ത്രിയുടെ കാലു പിടിക്കേണ്ട കാര്യമില്ല. ഈ രീതിയിൽതന്നെ മുന്നോട്ടു പോകട്ടെയെന്നും ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ മറുപടി പറയവേ സുകുമാരൻ നായർ പറഞ്ഞു.

അതേസമയമാ, എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായി ജി.സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു. കാലാവധി അവസാനിച്ചതിനെ തുടർന്ന്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ പുറത്തായി. പത്തനാപുരത്തെ എൻഎസ്എസ് താലൂക്ക് യൂണിയന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേതൃത്വവുമായി അകൽച്ചയിലായിരുന്നു ഗണേഷ്. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഒഴിവുവന്ന 9 സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നു.