Home » Blog » kerala Max » “മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുമ്പോൾ അവിടേക്ക് കല്ലെറിയാൻ എസ്എഫ്ഐക്കാരുടെ അമ്മാവനാണോ ഗ്യാനേഷ് കുമാർ?” – മന്ത്രി പി.സി.വിഷ്ണുനാഥ്
8

കോഴിക്കോട്: എസ്എഫ്ഐക്കാരുടെ അമ്മാവനാണോ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ എന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്. തിരുവനന്തപുരത്തുണ്ടായ സംഘർഷത്തെക്കുറിച്ച് കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശവ്യാപകമായി രാജ്യത്തെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നതിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് തെരുവിൽ വന്നത്. ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ച് ഒരു പ്രകടനം പോകുമ്പോൾ അതിലേക്ക് കല്ലെറിയാൻ എസ്എഫ്ഐക്കാരുടെ അമ്മാവനാണോ ഗ്യാനേഷ് കുമാർ? പിണറായി വിജയനെതിരെയോ എസ്എഫ്ഐക്കെതിരെയോ പ്രകടനം നടക്കുമ്പോൾ പ്രകോപനം ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ ഗ്യാനേഷ് കുമാറിനെതിരെ ഒരു പ്രകടനം പോകുമ്പോൾ എസ്എഫ്ഐക്ക് എന്താണ് പ്രകോപനം. എന്തിനാണ് അതിലേക്ക് കല്ലെറിയുന്നതെന്നും വിഷ്ണുനാഥ് ചോദിച്ചു.

യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഇത്തരത്തിൽ സംഘർഷം ഉണ്ടാകുന്നത് ആദ്യമായിട്ടല്ല. അവർക്കെതിരല്ലാത്ത പ്രകടനത്തിന് നേരെ കല്ലെറിയുന്നത് എന്തിനാണ്? ഹോസ്റ്റലിൽ വിദ്യാർഥികൾ താമസിക്കുകയാണോ കല്ലെറിയുകയാണോ എന്നത് പൊലീസാണ് പറയേണ്ടത്. പൊലീസ് എന്തിനാണ് അവിടെ കയറിയതെന്ന് പൊലീസ് വിശദീകരിക്കും.

ഹോസ്റ്റലിൽ ഗുണ്ടകളെ കൊണ്ടുവന്ന് താമസിപ്പിച്ച് ഗുണ്ടാപ്രവർത്തനം ആസൂത്രണം ചെയ്യാൻ അനുവദിക്കുമ്പോൾ പഠനത്തിന്റെ ആവശ്യവുമായി അവിടെ താമസിക്കുന്ന വിദ്യാർഥികളെ കൂടി ഉപദ്രവിക്കുകയാണ്. മാരകായുധങ്ങൾ കൊണ്ടു വന്ന് ഹോസ്റ്റലിനെ ഒരു അക്രമകേന്ദ്രമാക്കുന്നവർ യഥാർഥത്തിൽ കുട്ടികളോട് ദ്രോഹം ചെയ്യുകയാണ്. യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഗുണ്ടാതാവളമാകേണ്ട സ്ഥലമല്ലെന്നും പി സി വിഷ്ണു നാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *