Home » Blog » kerala Mex » ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്’ റിലീസിന് ഒരുങ്ങുന്നു; റിലീസ് ഫെബ്രുവരി 27-ന്
Untitled-1-75-680x450

വാസവ്യൂഹം’, ‘പുരുഷപ്രേതം’, ‘ഗഗനചാരി’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ കൃഷാന്ദിന്റെ പുതിയ ചിത്രം ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്’ റിലീസിന് ഒരുങ്ങുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം 2026 ഫെബ്രുവരി 27-ന് ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും. 2046-ലെ കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിൽ (നിയോ കൊച്ചി) ഒരുക്കിയിരിക്കുന്ന ഈ സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രം ഇതിനോടകം തന്നെ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്. നടി രജിഷ വിജയന്റെ ഡാൻസ് ഉൾപ്പെടെയുള്ള “കോമള താമര”, “ആരാധകൻ” എന്നീ ഗാനങ്ങൾ ദൃശ്യഭാഷയിലെ വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത ആധുനിക മേക്കിംഗ് ശൈലിയാണ് ഗാനങ്ങളിലും ടീസറുകളിലും കൃഷാന്ത് സ്വീകരിച്ചിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ മൂഡ് നിലനിർത്തുന്ന ചിത്രത്തിന്റെ ടീസറുകൾ അന്താരാഷ്ട്ര നിലവാരമുള്ള വിഷ്വൽ എക്സ്പീരിയൻസ് ആണ് വാഗ്ദാനം ചെയ്യുന്നത്.

ഹോളിവുഡ് ചിത്രങ്ങളായ ‘ബ്ലേഡ് റണ്ണർ’ പോലെ തികച്ചും വ്യത്യസ്തമായ ഒരു സയൻസ് ഫിക്ഷൻ ലോകമാണ് ഈ ചിത്രത്തിലൂടെ അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. വി.എഫ്.എക്സിന് വലിയ പ്രാധാന്യമുള്ള ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ടാകുമെന്നും, രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സയൻസ് ഫിക്ഷനും തദ്ദേശീയമായ തമാശകളും കോർത്തിണക്കിയുള്ള കൃഷാന്ദിന്റെ ഈ വേറിട്ട പരീക്ഷണം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.