Home » Blog » kerala Mex » മലയാളികൾ ഇതുവരെ പരീക്ഷിക്കാത്ത ചിത്രം; രണ്ടാഴ്ച കൊണ്ട് റെക്കോർഡ് കളക്ഷനുമായി ‘ചത്താ പച്ച’
Chatha-Pacha-680x450 (1)

ലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത ആക്ഷൻ ശൈലിയുമായി എത്തിയ ‘ചത്താ പച്ച’ 2026-ലെ ആദ്യ സൂപ്പർ ഹിറ്റായി മാറി. അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ റെസ്‌ലിംഗ് ആക്ഷൻ കോമഡി ചിത്രം ബോക്സ് ഓഫീസിൽ വലിയ പ്രകമ്പനമാണ് സൃഷ്ടിക്കുന്നത്. നവാഗതനായ അദ്വൈത് നായരുടെ സംവിധാന മികവും മമ്മൂട്ടിയുടെ സർപ്രൈസ് കാമിയോ റോളും ചിത്രത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടി.

റിലീസ് ചെയ്ത് വെറും രണ്ടാഴ്ച പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 33.32 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച അഡ്വാൻസ് ബുക്കിംഗോടെ തുടങ്ങിയ ചിത്രം വരാന്ത്യങ്ങളിലും പ്രവൃത്തി ദിവസങ്ങളിലും ഒരുപോലെ തിയറ്ററുകളിൽ ആളെ നിറയ്ക്കുന്നുണ്ട്. മലയാളത്തിൽ ആദ്യമായി പൂർണ്ണമായ ഒരു ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചു. പ്രശസ്ത ബോളിവുഡ് കൂട്ടുകെട്ടായ ശങ്കർ-ഇഹ്സാൻ-ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നിർവ്വഹിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിച്ചത്.

സിദ്ദിഖ്, ലക്ഷ്മി മേനോൻ, ഖാലിദ് അൽ അമേരി തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രം റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിച്ചത്. ആക്ഷനിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ‘ചത്താ പച്ച’ വരും ദിവസങ്ങളിലും കൂടുതൽ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

/**for adding 05-02-2026*/