മലയാളി യുവാക്കളെ കൊന്ന് മൃതദേഹങ്ങൾ കുഴിച്ചിട്ടു; പ്രതികൾ കുറ്റക്കാർ

മംഗളൂരു: മലയാളി യുവാക്കളെ മംഗളൂരുവിലെ വാടകവീട്ടില്‍ കൊലപ്പെടുത്തിയ ശേഷം കാസര്‍കോട് കുണ്ടംകുഴി മരുതടുക്കത്ത് കുഴിച്ചിട്ട കേസില്‍ പ്രതികളായ മൂന്നുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

കോഴിക്കോട് സ്വദേശി ടി.പി. ഫാഹിം (25), തലശ്ശേരി സ്വദേശി നഫീര്‍ അഹമ്മദ് ജാന്‍ (25) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ചെര്‍ക്കളയിലെ മുഹമ്മദ് മുനവര്‍ സനാഫ് (25), വിദ്യാനഗറിലെ മുഹമ്മദ് ഇര്‍ഷാദ് (24), മുഹമ്മദ് സഫ്വാന്‍ (23) എന്നിവരെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജി എച്ച്.എസ് മല്ലികാര്‍ജുന്‍ സ്വാമി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ 16-ന് വിധിക്കും.

വിദേശത്തുനിന്ന് എത്തിച്ച കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.2014 ജൂലായ് ഒന്നിന് മംഗളൂരു അത്താവറിലെ വാടകവീട്ടില്‍ വെച്ചാണ് കൊലനടത്തിയത്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി കുണ്ടംകുഴി മരുതടുക്കത്തെ, പ്രതികള്‍ വിലക്ക് വാങ്ങിയ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നതും പ്രതികള്‍ പിടിയിലാവുന്നതും.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *