ചുങ്കത്തറയിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ കുന്നത്ത് പട്ടികവർഗ നഗറിലെ ശിവൻ-അംബുജം ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
ഞായറാഴ്ച രാത്രി കുട്ടിയുടെ മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് കുഞ്ഞിനെ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ നില വഷളായതിനെത്തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഫെബ്രുവരി 16-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അംബുജം കുഞ്ഞിന് ജന്മം നൽകിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
