Home » Blog » Kerala » ‘മന്ത്രി സണ്ണി ജോസഫ്, പവർ കട്ടിന്റെ സമയമെങ്കിലും ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാട്ടണം’ ; വിമർശിച്ച് കെ സുരേന്ദ്രന്‍
11

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവാകുന്ന സാഹചര്യത്തിൽ വൈദ്യുതി വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം കൃത്യമായി ജനങ്ങളെ അറിയിക്കാനുള്ള മാന്യതയെങ്കിലും വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽനിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.

വൈദ്യുതി മന്ത്രിയെന്നതിനപ്പുറം ഭരണകക്ഷിയുടെ അധ്യക്ഷൻ കൂടിയാണ് സണ്ണി ജോസഫെന്നും അതിനാൽ ജനങ്ങളോട് അൽപമെങ്കിലും മര്യാദ കാണിക്കാൻ മന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ പിന്നിലെ ശാന്തിനഗർ കോളനിയിൽ ഇന്നലെ രാത്രി രണ്ടുതവണയായി ഒന്നര മണിക്കൂറാണ് കറണ്ടുപോയത്. അപ്പോൾ പിന്നെ ബാക്കി സ്ഥലങ്ങളുടെ കാര്യം പറയാനില്ലല്ലോയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *