മത്സ്യതൊഴിലാളികൾക്ക് വഞ്ചിയും വലയും വിതരണം ചെയ്തു

മരട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി മത്സ്യബന്ധനം ഉപജീവനമാക്കിയ രജിസ്ട്രേഡ് മത്സ്യതൊഴിലാളികൾക്ക് വഞ്ചിയും വലയും വിതരണം ചെയ്തു.
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ നിർവ്വഹിച്ചു.

വൈസ് ചെയർ പേഴ്സൺ അഡ്വ രശ്മി സനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ റിയാസ് കെ മുഹമ്മദ്, ബേബി പോൾ, റിനി തോമസ്, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, കൗൺസിലർമാരായ പി.ഡി. രാജേഷ്, ബെൻഷാദ് നടുവിലവീട്, ചന്ദ്രകലാധരൻ, മോളി ഡെന്നി, രേണുക ശിവദാസ്, ജയ ജോസഫ്, അസിസ്റ്റൻ്റ് ഫിഷറീസ് ഓഫീസർ ആഷ്ന തുടങ്ങിയവർ പ്രസംഗിച്ചു.

പത്ത് മത്സ്യ തൊഴിലാളികളാണ് പദ്ധതിപ്രകാരം ഗുണഭോക്താക്കളായത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *