Home » Blog » kerala Max » ഭൂകമ്പദുരന്തം; വെനസ്വേലയിൽ മരണസംഖ്യ 920 ആയി, അമ്പതിനായിരത്തെ കാണാനില്ല!
Untitled-1-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-5-680x450

വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണം 920 ആയി ഉയർന്നു. 3,360 പേർക്ക് പരിക്കേറ്റതായും ഔദ്യോഗികമായി സ്ഥിരീകരിച്ചു. അമ്പതിനായിരത്തിലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുന്നതിനിടയിൽ, തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള വടക്കൻ മേഖലകളിൽ വീണ്ടും ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച 7.2, 7.5 തീവ്രതയിൽ ഉണ്ടായ രണ്ട് ഭൂകമ്പങ്ങൾക്ക് പിന്നാലെയാണ് തുടർച്ചയായ പ്രകമ്പനങ്ങൾ ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വെനസ്വേലയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങളിൽ അമേരിക്കൻ ട്രഷറി വകുപ്പ് ഒക്ടോബർ 23 വരെ ഇളവ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കാൻ ഇത് സഹായിക്കും. അമേരിക്കൻ സൈന്യത്തിന്റെ സതേൺ കമാൻഡ് (സൗത്ത്‌കോം) ജനറൽ കെവിൻ ജെ. ജെറാർഡ് വെള്ളിയാഴ്ച കാരക്കാസിലെത്തി രക്ഷാദൗത്യങ്ങൾക്ക് നേതൃത്വം നൽകി. വെനസ്വേലയിലെ ഇടക്കാല സർക്കാർ അമേരിക്കയോട് ഔദ്യോഗികമായി സഹായം അഭ്യർത്ഥിച്ചിരുന്നു

ഇന്ത്യയും വെനസ്വേലയ്ക്ക് സഹായഹസ്തവുമായി രംഗത്തുണ്ട്. മരുന്നുകൾ ഉൾപ്പെടെ 35 ടൺ അവശ്യവസ്തുക്കളും, ഒരു സൈനിക ഫീൽഡ് ആശുപത്രിയും ഒൻപത് മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ 41 അംഗ മെഡിക്കൽ സംഘവുമായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങൾ കാരക്കാസിലേക്ക് പുറപ്പെട്ടതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.