ബെംഗളൂരുവിൽ യുവതിയെ കൊന്ന് ചാക്കിൽ കെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ചു; ലിവിങ് പാര്‍ട്ണര്‍ അറസ്റ്റിൽ

ബെംഗളൂരു നഗരത്തിൽ യുവതിയെ കൊന്ന് ചാക്കിൽ കെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച ലിവിങ് പാര്‍ട്ണര്‍ അറസ്റ്റിൽ. ഹുളിമാവിൽ താമസിക്കുന്ന ആശ(40) എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ആശയ്ക്കൊപ്പം കഴിഞ്ഞിരുന്ന മുഹമ്മദ് ഷംസുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്.

ഞായറാഴ്ച പുലര്‍ച്ചെ 1.45ന് മാലിന്യ ട്രക്കിലേക്ക് വീട്ടിലെ മാലിന്യം ഉപേക്ഷിക്കാനെത്തിയ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ മുഹമ്മദ് മുസ്തഫ എന്ന യുവാവാണ് ചാക്കിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. മാലിന്യം ശേഖരിക്കുന്ന ട്രക്കിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയുടെ കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ ബെംഗളൂരു പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *