Home » Blog » kerala Max » ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി; നന്ദിഗ്രാമില്‍ കോണ്‍ഗ്രസിന്റെ പുതിയ നീക്കം
congress

കൊല്‍ക്കത്ത: നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. ഹസിറാനി റാത്തിന്റെ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച് ഗുരുതരമായ പിശക് ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ പരാതി. ബിജെപി സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യതയും പ്രായവും സംബന്ധിച്ച് ഗുരുതരമായ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സംസ്ഥാന അധ്യക്ഷന്‍ ശുഭങ്കര്‍ സര്‍ക്കാര്‍ ആരോപിച്ചു.

സത്യവാങ്മൂലത്തില്‍ ഹസിറാനിയുടെ പ്രായം 60 എന്നാണ് രേഖപ്പെടുത്തിയതെങ്കില്‍ മാധ്യമിക് പരീക്ഷ പാസ്സായ വര്‍ഷം 1965 എന്നാണുള്ളതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പ്രായവും പരീക്ഷ പാസ്സായ വര്‍ഷവും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും പരീക്ഷ പാസായതായി സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്ന സ്‌കൂളില്‍ ഇക്കാലയളവില്‍ പത്താം തരം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. എന്നാല്‍ തോല്‍വി ഭയന്നാണ് കോണ്‍ഗ്രസ് ഇത്തരം ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. ഇതോടെ നന്ദിഗ്രാമില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായി.

Leave a Reply

Your email address will not be published. Required fields are marked *