ബിജെപി കോർകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

ബിജെപി കോർകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുന:സംഘടനക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന യോഗത്തിൽ വി. മുരളീധരനെയും കെ.സുരേന്ദ്രനെയും ക്ഷണിക്കാത്തതിൽ വിവാദമുണ്ട്. പുതിയ അധ്യക്ഷന്റെ ശൈലിക്കെതിരെ പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.

യുവമോർച്ച-മഹിളാമോർച്ച ഭാരവാഹികളെ കണ്ടെത്താൻ കഴിഞ്ഞ ദിവസം തൃശൂരിൽ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ ടാലന്റ് ഹണ്ട് നടത്തിയതിലും ഒരു വിഭാഗത്തിന് അമർഷമുണ്ട്. മുരളീധര പക്ഷം പ്രശ്നങ്ങൾ യോഗത്തിൽ ഉന്നയിക്കാനിടയുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *