Home » Blog » Kerala » ബംഗളൂരു–കേരള പ്രത്യേക ട്രെയിൻ സർവീസുകൾ റദ്ദാക്കി റയിൽവേ
14

തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള നിരവധി പ്രത്യേക ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. സർവീസ് നടത്തുന്നതിലെ സാങ്കേതികവും പ്രവർത്തനപരവുമായ ബുദ്ധിമുട്ടുകളാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണമെന്ന് റെയിൽവേ അറിയിച്ചു.

റദ്ദാക്കിയ സർവീസുകൾ:

ജൂലൈ 31: എസ്‌എംവിറ്റി ബംഗളൂരു – തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ (06555)
ആഗസ്റ്റ് 2: തിരുവനന്തപുരം നോർത്ത് – എസ്‌എംവിറ്റി ബംഗളൂരു വീക്കിലി സ്പെഷ്യൽ (06556)
ആഗസ്റ്റ് 3: എസ്‌എംവിറ്റി ബംഗളൂരു – തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ (06523)
ആഗസ്റ്റ് 4: തിരുവനന്തപുരം നോർത്ത് – എസ്‌എംവിറ്റി ബംഗളൂരു വീക്കിലി സ്പെഷ്യൽ (06524)
ആഗസ്റ്റ് 5: എസ്‌എംവിറ്റി ബംഗളൂരു – തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ (06547)
ആഗസ്റ്റ് 6: തിരുവനന്തപുരം നോർത്ത് – എസ്‌എംവിറ്റി ബംഗളൂരു വീക്കിലി സ്പെഷ്യൽ (06548)

അതേസമയം, ആഗസ്റ്റ് 1, 2, 3 തീയതികളിൽ സർവീസ് നടത്തുന്ന മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (16315) ഏകദേശം 105 മിനിറ്റ് വൈകിയാകും ഓടുകയെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് ട്രെയിൻ സർവീസിന്റെ നിലവിലെ സ്ഥിതി പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്നും റെയിൽവേ നിർദേശിച്ചു.