Home » Blog » kerala Max » പ്ലസ് വൺ വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
dead-pool-2-680x450

എറണാകുളം കോലഞ്ചേരി ഐക്കരനാടിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ചിറമ്പാട്ടുവീട്ടിൽ ഏബൽ സിജുവാണ് മരിച്ചത്. വീട്ടിലെ കിടപ്പു മുറിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സെന്‍റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയര്‍ സെ<strong>ക്കണ്ടറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാര്‍ത്ഥിയാണ് ഏബൽ സിജു. സ്കൂളിൽ നിന്ന് മൊബൈൽ ഫോൺ അധ്യാപകര്‍ വാങ്ങിവച്ച അതേ ദിവസാണ് മരണം. അസ്വാഭാവിക മരണത്തിന് പുത്തൻകുരിശ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *