
കൊച്ചി: വോക്‌സ്‌വാഗൺ ഇന്ത്യയുടെ വോക്‌സ്‌വാഗൺ എക്‌സ്പീരിയൻസസ് ട്രാക്ക് ഡേ ഒക്ടോബർ 10, 11 തീയതികളിൽ കോയമ്പത്തൂരിലെ കോആസ്റ്റ് റേസ് ട്രാക്കിൽ നടക്കും. വോക്‌സ്‌വാഗൺ വാഹന ഉടമകളെയും ഡ്രൈവിങ് പ്രേമികളെയും ഒരുമിപ്പിക്കുന്ന പരിപാടിയിൽ ഗോൾഫ് ജിടിഐ, ടിഗുവാൻ ആർ-ലൈൻ, ടെയ്റോൺ ആർ-ലൈൻ, വിർട്ടസ് ജിടി, ടൈഗൺ ജിടി തുടങ്ങിയ മോഡലുകൾ പങ്കെടുക്കും. ലീഡ്-ആൻഡ്-ഫോളോ സെഷനുകൾ, ഓട്ടോക്രോസ്, സ്ലാലോം, ഓഫ്-റോഡ് പരിശീലനം, ഗോ-കാർട്ടിങ്, വാഹന ഹാൻഡ്ലിങ് ഡെമോൺസ്‌ട്രേഷനുകൾ, പ്രൊഫഷണൽ ഡ്രൈവിങ് പരിശീലനം എന്നിവ പരിപാടിയുടെ ഭാഗമാകും. ടെക്‌നിക്കൽ മാസ്റ്റർക്ലാസുകൾ, ഉടമകളുടെ നെറ്റ്‌വർക്കിങ്, കുടുംബ സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഡ്രൈവിങിന് പ്രാധാന്യം നൽകിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
