Home » Blog » kerala Mex » പ്രേമലുവിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലേ? അഭ്യുഹങ്ങളിൽ പ്രതികരണവുമായി മമിത
Untitled-1-5 (1)

സ്ലെൻ നായകനായി തീയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ‘പ്രേമലു’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ പ്രതികരണവുമായി നടി മമിത ബൈജു. നൂറു കോടിയിലധികം രൂപ ബോക്സ് ഓഫീസിൽ നിന്നും നേടിയ പ്രേമലുവിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ സിനിമ ഉപേക്ഷിച്ചെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച വാർത്തകളിൽ വാസ്തവമില്ലെന്നാണ് മമിതയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. സിനിമ ഉപേക്ഷിച്ചതായി തങ്ങൾക്ക് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വാർത്തകൾ താനും കണ്ടിരുന്നുവെങ്കിലും അതിനെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും താരം വ്യക്തമാക്കി.

നായകൻ നസ്ലെന് തിരക്കഥയിൽ തൃപ്തി വരാത്തതാണ് രണ്ടാം ഭാഗം ഉപേക്ഷിക്കാൻ കാരണമെന്ന തരത്തിൽ ചില ഓൺലൈൻ ട്രാക്കർമാർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പ്രേമലു 2 ഉടനെ ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ നേരത്തെ സൂചിപ്പിച്ചിരുന്നു. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ആണ് മമിതയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഈ സിനിമ 2026 ഓണം റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ഗിരീഷ് എ.ഡിയും കിരൺ ജോസിയും തന്നെയാണ് ഈ ചിത്രത്തിന്റെയും രചന നിർവഹിക്കുന്നത്.

/**for adding 05-02-2026*/