കൊല്ലം: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് നടന്ന പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ ചടങ്ങിനിടെ പായസവിതരണം സംഘടിപ്പിച്ചിരുന്നു. ബസിനകത്ത് വെച്ച് വിതരണം നടക്കുന്നതിനിടെയാണ് ചൂടുള്ള പായസം മന്ത്രിയുടെ ഭാഗത്തേക്ക് വീണത്.
സംഭവം ഉണ്ടായ ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ മുഖവും തലയും വൃത്തിയാക്കി. തുടർന്ന് ചിന്നക്കടവ് വരെ ബസിൽ യാത്ര ചെയ്ത് മന്ത്രി മടങ്ങി. സംഭവിച്ചത് എന്താണെന്നത് സംബന്ധിച്ച പരിശോധനകൾ നടക്കുന്നുണ്ട്.
