പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതിക്ക് 54 വർഷം കഠിനതടവ്

കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 54 വര്‍ഷം കഠിനതടവും 1.40 ലക്ഷം രൂപ പിഴയും ശിക്ഷ. പോര്‍ക്കുളം വെസ്റ്റ് മങ്ങാട് ചൂണ്ടയില്‍ വീട്ടില്‍ സന്തോഷി(55)നാണ് കുന്നംകുളം അതിവേഗ പോക്‌സോ പ്രത്യേക കോടതി ശിക്ഷിച്ചത്.

പിഴസംഖ്യയില്‍നിന്ന് ഒരു ലക്ഷം രൂപ കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. 2024 ജൂലായ് 21-ന് കളിക്കുകയായിരുന്ന 11 വയസ്സുള്ള ആണ്‍കുട്ടിയെ പാടത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പഴഞ്ഞിയില്‍നിന്ന് വന്നിരുന്ന ബന്ധുക്കള്‍ കുട്ടി പാടത്തുനിന്ന് ചെളിപുരണ്ട് വരുന്നതു കണ്ട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *