പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; അമ്മയും കാമുകനും അറസ്റ്റില്‍

ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയായ മുന്‍ ബിജെപി നേതാവും ഇവരുടെ കാമുകനും അറസ്റ്റിൽ. ഹരിദ്വാറിലെ മുന്‍ ബിജെപി നേതാവായ യുവതിയെയും കാമുകനായ സുമിത് പത്വാളിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിമറ്റുചിലര്‍ക്കെതിരേയും മൊഴി നല്‍കിയിട്ടുണ്ട്.13 വയസ്സുകാരിയെയാണ് അമ്മയുടെ കാമുകനും സുഹൃത്തുക്കളും ലൈംഗികമായി ചൂഷണംചെയ്തത്. പീഡനത്തിന് ഒത്താശചെയ്തതിനാണ് അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിക്കാന്‍ പ്രതികള്‍ക്ക് അനുവാദം നല്‍കിയത് അമ്മയാണെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു.

മുന്‍ ബിജെപി നേതാവായ യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസം. 13 വയസ്സുള്ള മകള്‍ നിലവില്‍ അച്ഛനൊപ്പമാണ് താമസിച്ചുവരുന്നത്. ഇതിനിടെയാണ് പെണ്‍കുട്ടി അച്ഛനോട് പീഡനവിവരം വെളിപ്പെടുത്തിയത്.

അമ്മയുടെ ഒത്താശയോടെ അമ്മയുടെ കാമുകനായ സുമിത്തും മറ്റുചിലരും ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു 13 വയസ്സുകാരി പോലീസിനോട് പറഞ്ഞത്. പോലീസ് നടത്തിയ വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *