പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി ; പ്രതി പിടിയിൽ

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ കല്ലുവെട്ടാന്‍കുഴി ആറ്റരികത്ത് പുത്തന്‍വീട്ടില്‍ സനോജ് (23) ആണ് പോലീസ് പിടിയിലായത്.

ഒരുവര്‍ഷം മുന്‍പ് സനോജില്‍ നിന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയെ സിഡബ്ല്യുസി സംരക്ഷണയില്‍ പാര്‍പ്പിച്ചിരുന്നു. അവിടെ നിന്നു പെൺകുട്ടിയെ കടത്തിക്കൊണ്ടു വന്നാണ് ജയില്‍ നിന്നും ഇറങ്ങിയ പ്രതി വീണ്ടും പീഡിപ്പിച്ചത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് മൂന്നുമാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഇതോടെ കുളത്തൂപ്പുഴ പോലീസിനു വിവരങ്ങള്‍ കൈമാറി.

പീഡനത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരില്‍ നിന്നും പോലീസ് സംഘം പിടികൂടിയത്.മുന്‍പും സമാനമായ കേസില്‍ പ്രതിയായിട്ടുള്ള ആളാണ് സനോജ്. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *