Home » Blog » Kerala » പ്രവാസികൾക്ക് തിരിച്ചടി; സൗദിയിലേക്കുള്ള എല്ലാ ഇൻഡിഗോ സർവീസുകളും ഒക്ടോബർ 17 വരെ നിർത്തിവെച്ചു
indigo-787-taking-off

സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി അങ്ങോട്ടും ഇങ്ങോട്ടുമുള്ള എല്ലാ വിമാന സർവീസുകളും ഒക്ടോബർ 17 വരെ ഇൻഡിഗോ റദ്ദാക്കി. റിയാദ്, ജിദ്ദ, ദമാം, മദീന എന്നീ നാല് പ്രധാന നഗരങ്ങളിലേക്കുള്ളതും തിരിച്ചുമുള്ളതുമായ സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. ഇന്ന് (ഒക്‌ടോബർ 13) പുറപ്പെടുവിച്ച യാത്രാ നിർദേശത്തിലാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്.

 

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാനത്തിന്റെ നിലവിലെ അവസ്ഥ ഇൻഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കുക. ടിക്കറ്റ് ബുക്കിംഗ് സമയത്ത് നൽകിയ ഫോൺ നമ്പറിലേക്കും ഇമെയിലിലേക്കും വിമാന സമയ മാറ്റങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അയക്കുന്നതാണ്. യാത്രക്കാരുടെ സംശയങ്ങൾക്കും സഹായങ്ങൾക്കുമായി പ്രത്യേക സപ്പോർട്ട് ടീം സജ്ജമാണെന്നും കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *