കൊച്ചി: ബോബ് ലെജന്‍ഡ് എഫ്.സി.എന്‍.ആര്‍ (ബി) ഡെപ്പോസിറ്റ് സ്‌കീം പ്രകാരം ബാങ്ക് ഓഫ് ബറോഡ പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രതിവര്‍ഷം 6.25 ശതമാനം വരെ ഉയര്‍ന്ന പലിശ നിരക്കുകള്‍ നല്‍കുന്നു.
ഈ പദ്ധതി പ്രകാരം യു.എസ് ഡോളര്‍ നിക്ഷേപങ്ങള്‍ക്ക് പരമാവധി 6.25 ശതമാനം വരെ പലിശയും ബ്രിട്ടീഷ് പൗണ്ട് & ഓസ്ട്രേലിയന്‍ ഡോളര്‍ നിക്ഷേപങ്ങള്‍ക്ക് പരമാവധി 4.75 ശതമാനവും കനേഡിയന്‍ ഡോളര്‍ നിക്ഷേപങ്ങള്‍ക്ക് 5.15 ശതമാനവും യൂറോ നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനവുമാണ് പലിശ നല്‍കുന്നത്.
നിക്ഷേപങ്ങള്‍ക്ക് മേല്‍ ലളിതമായ രീതിയില്‍ ലോണ്‍ അല്ലെങ്കില്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ബാങ്ക് ഓഫ് ബറോഡയിലുണ്ട്.
