Home » Blog » Auto » പ്രത്യേക  ആനുകൂല്യങ്ങളുമായി ഹീറോ മോട്ടോകോര്‍പ്പ് നാല് ദിവസത്തെ ‘ഹീറോത്സവ്’  പ്രഖ്യാപിച്ചു
9

കൊച്ചി: ഹീറോ മോട്ടോകോർപ്പ് നവംബർ 1 മുതൽ 4 വരെ നീളുന്ന നാല് ദിവസത്തെ ‘ഹീറോത്സവ്’ പ്രഖ്യാപിച്ചു. കമ്പനിയുടെ ദേശീയതല ആഘോഷ കാമ്പെയ്നായ ‘ഹീറോ സംഗ് ത്യോഹാർ ഹേ ഹർ കഹീൻ’ന്റെ ഭാഗമായാണ് ഈ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ഇരുചക്രവാഹനം സ്വന്തമാക്കാൻ കൂടുതൽ നേട്ടങ്ങൾ നൽകുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഈ നാല് ദിവസങ്ങളിൽ ദിനവും ഹീറോ ഇരുചക്രവാഹനങ്ങൾ, സ്വർണ്ണനാണയങ്ങൾ, മറ്റ് ഉറപ്പായ സമ്മാനങ്ങൾ എന്നിവ നേടാൻ അവസരമുണ്ട്.

ഇതിനുപുറമേ 100% വരെ ഫിനാൻസിംഗ് സൗകര്യം, 2,222 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ തിരിച്ചടവ്, നോ കോസ്റ്റ് ഇ എം ഐ , തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്ക് 10,000 രൂപ വരെ തൽക്ഷണ ക്യാഷ്ബാക്ക്, 6,000 രൂപ വരെയുള്ള കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയും ലഭ്യമാണ്. ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ 4 വരെയുള്ള ഈ പരിമിതകാല ഓഫറുകൾ അടുത്തുള്ള ഹീറോ ഡീലർഷിപ്പ് വഴിയോ ഡിജിറ്റൽ റീട്ടെയിൽ പ്ലാറ്റ്‌ഫോം വഴിയോ പ്രയോജനപ്പെടുത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *