
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍. ഇന്നും പവര്‍കട്ട് തുടരും. സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലെത്തി.അതേസമയം, വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് എന്‍ടിപിസി സിഎംഡിയുമായി കെഎസ്ഇബി ചെയര്മാന് ഇന്ന് കൂടിക്കാഴ്ച നടത്തും. എന്‍ടിപിസി സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ വലിയ കടമ്പകളില്ലാതെ വാങ്ങാനാവും. എന്‍ടിപിസി അവസാന ഓപ്ഷനല്ലായെന്ന് മന്ത്രി പറഞ്ഞിരുന്നു. വില കൂടുതല്‍ നല്കിയാലും വൈദ്യുതി വാങ്ങുകയെന്നതാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 30 രൂപക്ക് വാങ്ങുന്നത് സാമ്പത്തിക ബാധ്യതയാണെങ്കിലും അടിയന്തര സാഹചര്യത്തില്‍ വാങ്ങുക എന്നത് മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
