പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതിക്ക് 30 വര്‍ഷം കഠിനതടവ്

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിനതടവ്.പെരുമ്പടപ്പ് കിഴക്കേ കട്ടത്തറ ഫെനിക്‌സ് (40)നാണ് കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്.തടവിന് പുറമേ 1.30 ലക്ഷം പിഴയും കോടതി വിധിച്ചു.

പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷത്തെ കഠിനതടവിനും ഒരുലക്ഷം രൂപ പിഴയ്ക്കും, ഐപിസി പ്രകാരം 10 വര്‍ഷത്തെ കഠിനതടവിനും 30,000 രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടരവര്‍ഷത്തെ കഠിനതടവും കൂടി അനുഭവിക്കണം.

2014-ല്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് ശിക്ഷ. വിചാരണ വേളയില്‍ ഇയാള്‍ ഒളിവില്‍ പോകുകയും പിന്നീട് മറ്റൊരു കേസില്‍ അറസ്റ്റില്‍ ആക്കുകയായിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *