പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തി; പാതി കത്തിയ ശ​രീരവുമായി തൂങ്ങിമരിച്ച് യുവാവ്

പാലക്കാട്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിച്ചിട്ടും വരാത്തതിനെത്തുടർന്ന് സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച യുവാവ് തൂങ്ങിമരിച്ചു. നടുവട്ടം പറവാടത്ത് വളപ്പിൽ 35 വയസുള്ള ഷൈബു ആണ് മരിച്ചത്. പെട്രോളൊഴിച്ച് കത്തിച്ചതു കണ്ട ബന്ധുക്കൾ വന്ന് തീയച്ചതിനെത്തുടർന്നാണ് തൻ്റെ ​ഗുരുതരമായി പൊള്ളലേറ്റ ശരീരവുമായി യുവാവ് തൂങ്ങിമരിച്ചത്. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.

ഷൈബു കയ്യിൽ കരുതിയിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ബന്ധുക്കൾ ഓടിയെത്തി തീ കെടുത്തുകയായിരുന്നു. തീ അണഞ്ഞ ഉടൻ തന്നെ യുവാവ് പാതി കത്തിയ ശരീരവുമായി ഇവിടെ നിന്ന് പോയി. കിണറിൽ തൂക്കിയിട്ടിരുന്ന മോട്ടോറിൻ്റെ കയർ ഉപയോഗിച്ച് കിണറിനകത്ത് തൂങ്ങി മരിച്ച നിലയിൽ ഇയാളെ പിന്നീട് കണ്ടത്തുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *