പൃഥ്വിരാജ് സുകുമാരൻ വീണ്ടും ബോളിവുഡിലേക്ക്;’സര്‍സമീൻ’ ടീസർ റിലീസ് ചെയ്തു

പൃഥ്വിരാജ് സുകുമാരൻ വീണ്ടും ബോളിവുഡിലേക്ക്. ‘സര്‍സമീൻ’ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. കാശ്മീർ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിൽ കാജോൾ ആണ് നായിക വേഷത്തിൽ എത്തുന്നത്. സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ നെ​ഗറ്റീവ് റോളിൽ എത്തുന്നുവെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രം ജൂലൈ 25ന് ജിയോ ഹോട്സ്റ്റാറിൽ റിലീസ് ചെയ്യും.

കയൂസ് ഇറാനിയാണ് സർസമീൻ സംവിധാനം ചെയ്തിരിക്കുന്നത്. കരണ്‍ ജോഹറിന്റെ നിര്‍മാണക്കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് അവതരണം. ബോളിവുഡ് താരം ബോമാന്‍ ഇറാനിയുടെ മകനാണ് കയോസ് ഇറാനി. ‘അജീബ് ദാസ്താന്‍സ്’ എന്ന ആന്തോളജി ചിത്രം കയോസ് സംവിധാനം ചെയ്തിരുന്നു. സൗമിൽ ശുക്ല, അരുൺ സിം​ഗ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *