പുഴയിൽ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തിൽ യുവതി മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ പുഴയിൽ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തിൽ യുവതി മരിച്ചു . കേന്ദ്രപാറ ജില്ലയിലെ രാജ്‌നഗര്‍ ഫോറസ്റ്റ് റേഞ്ചിന് സമീപം തന്‍ലാഡിയ ഗ്രാമത്തിലാണ് സംഭവം. പുഴയില്‍ കുളിക്കുന്നതിനിടെ 45കാരിയായ കാജല്‍ മൊഹന്തിയെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.

ഭിതര്‍കനിക ദേശീയോദ്യാനത്തിന് സമീപമത്തുളള പുഴയിലാണ് മുതലയുടെ ആക്രമണമുണ്ടായത്. ഇവിടെ 22 മാസത്തിനിടെ 11 പേര്‍ക്കാണ് മുതലയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ദേശീയോദ്യാനത്തില്‍ ഏകദേശം 1800 ഓളം മുതലകളുണ്ടെന്നാണ് വിവരം. ദേശീയോദ്യാനത്തിലെ മുതലകള്‍ നദിയിലേക്ക് ഇറങ്ങുന്നതും രാജ്‌നഗറിലെയും കേന്ദ്രപാറയിലെയും കന്നുകാലികളെ ആക്രമിക്കുന്നതും പ്രദേശത്ത് പതിവാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *