Home » Blog » kerala Mex » പുതുതലമുറ എഴുത്തുകാർക്കായി വാതിലുകൾ തുറന്ന് ‘ട്രൂത്ത്’ ഗ്രൂപ്പ്!
truthgrp-680x450

ലയാള സിനിമയുടെ വിസ്മയ ലോകത്ത് കഴിഞ്ഞ ആറു വർഷങ്ങളായി വിജയഗാഥകൾ രചിക്കുന്ന ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, വെള്ളിത്തിരയിലെ വെളിച്ചം സ്വപ്നം കാണുന്ന പുതുതലമുറ എഴുത്തുകാർക്കായി വാതിലുകൾ തുറക്കുന്നു. ഈ വാലന്റൈൻസ് ദിനത്തിൽ സമദ് ട്രൂത്ത് പങ്കുവെച്ച വാക്കുകൾ കേവലം ഒരു പരസ്യമല്ല, മറിച്ച് സിനിമാ മോഹികൾക്കുള്ള ഹൃദയപൂർവ്വമായ ക്ഷണമാണ്.

“പ്രണയം പോലെ തന്നെയാണ് മനോഹരമായ കഥകളും, അവ എന്നും നിലനിൽക്കും” അദ്ദേഹം കുറിച്ചു. വിതരണ രംഗത്തും പ്രദർശന രംഗത്തും കൈവരിച്ച വലിയ വിജയങ്ങൾക്ക് ശേഷം, നിർമ്മാണ രംഗത്തേക്ക് കൂടുതൽ സജീവമായി ഇറങ്ങുമ്പോൾ പുതിയ കാലത്തിന്റെ സർഗ്ഗാത്മകമായ കാഴ്ചപ്പാടുകൾക്കാണ് സമദ് ട്രൂത്ത് പ്രൊഡക്ഷൻസ് മുൻഗണന നൽകുന്നത്. മനസ്സിൽ ഒരായിരം കഥകൾ സൂക്ഷിച്ചിട്ടും അത് വെള്ളിത്തിരയിൽ എത്തിക്കാൻ വഴിയില്ലാതെ നിൽക്കുന്ന സാധാരണക്കാരായ സിനിമാ പ്രേമികളെയാണ് ട്രൂത്ത് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിങ്ങളുടെ ഉള്ളിലെ കഥയിലെ ആ കൊച്ചു സ്പാർക് ഞങ്ങളുടെ ഹൃദയത്തിൽ തട്ടിയാൽ, ആ കഥയുടെ ലോകം കേൾക്കാൻ ഞങ്ങൾ നിങ്ങളെ തേടി വരുമെന്നും, ആ സ്വപ്നങ്ങൾ വെള്ളിത്തിരയിൽ ആസ്വദിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് ഹിറ്റുകളായ ഭീഷ്മപർവ്വം, കണ്ണൂർ സ്‌ക്വാഡ്, ടർബോ, ഭ്രമയുഗം, കളംകാവൽ തുടങ്ങി നിരവധി വമ്പൻ ചിത്രങ്ങൾ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്. ആഗോള വിതരണ രംഗത്തെ തങ്ങളുടെ കരുത്ത് തെളിയിച്ചുകൊണ്ട് അബ്രഹാം ഓസ്ലർ, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർഹിറ്റുകളും ഇവർ വിദേശങ്ങളിൽ പ്രദർശനത്തിനെത്തിച്ചു. മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലിയ മൾട്ടിസ്റ്റാർ ചിത്രമായ ‘പേട്രിയറ്റ്’ ആണ് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് വിതരണത്തിനെടുത്തിരിക്കുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് സംരംഭം. സിനിമ എന്ന സ്വപ്നം നെഞ്ചിലേറ്റുന്നവർക്ക് തങ്ങളുടെ കഥയുടെ ഒരു ലഘുരൂപം springboard@truthqatar.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.