Home » Blog » Kerala » പരിക്കിൽ നിന്ന് പൂർണമുക്തി നേടിയില്ല; ഇഷാൻ പുറത്തിരിക്കും, വൈഭവ് സൂര്യവംശിക്ക് വീണ്ടും അവസരം
images (19)

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലും ഇടങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ കളിക്കില്ല. പരമ്പരയിലെ ആദ്യ മത്സരത്തിനിടെ വലത് തുടയിലെ പേശികൾക്ക് പരിക്കേറ്റ താരം രണ്ടാം മത്സരത്തിലും പുറത്തിരുന്നു. പരിക്ക് പൂർണ്ണമായി ഭേദമാകാത്ത സാഹചര്യത്തിലും മുൻകരുതലെന്ന നിലയിലുമാണ് മൂന്നാം മത്സരത്തിൽ ഇഷാന് വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് മത്സരത്തലേന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ വ്യക്തമാക്കി.

 

ഇഷാൻ പരിശീലനം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് മാറ്റിനിർത്തിയിരിക്കുന്നതെന്ന് മോർക്കൽ പറഞ്ഞു. ആദ്യ മത്സരത്തിൽ 226 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നപ്പോൾ ഇഷാൻ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന് രണ്ടാം മത്സരത്തിൽ ഇഷാന് പകരം ഏകദിന ടീമിലുള്ള കുമാർ കുശാഗ്രയെ ഉൾപ്പെടുത്തുകയും, 15-കാരനായ യുവതാരം വൈഭവ് സൂര്യവംശിക്ക് പ്ലേയിംഗ് ഇലവനിൽ അവസരം നൽകുകയും ചെയ്തിരുന്നു.

 

ഇഷാൻ വീണ്ടും പുറത്തിരിക്കുന്നതോടെ മൂന്നാം മത്സരത്തിലും വൈഭവ് സൂര്യവംശിക്ക് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മത്സരത്തിൽ വൈഭവിനെ പരിചയമില്ലാത്ത മൂന്നാം നമ്പറിലാണ് ഇറക്കിയത്. ഇത് മുൻ താരങ്ങളായ ആർ. അശ്വിൻ, മുരളി കാർത്തിക് എന്നിവരുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വെല്ലിംഗ്ടണിൽ നടക്കുന്ന മത്സരത്തിൽ വൈഭവ് അഭിഷേക് ശർമ്മയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. വൈഭവും അഭിഷേകും ഓപ്പണർമാരായാൽ മലയാളി താരം സഞ്ജു സാംസൺ മൂന്നാം നമ്പറിലേക്ക് ബാറ്റിംഗിന് ഇറങ്ങേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *