
കോട്ടയം: മാസപ്പടി കേസിൽ സർക്കാർ നിലപാടിനെച്ചൊല്ലിയുള്ള വിവാദത്തിൽ സ്വന്തം നിഗമനവും നിലപാടുമുണ്ടെന്ന് വ്യക്തമാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉമ്മൻ ചാണ്ടിയുടെ ഫ്ലെക്സുകളെക്കുറിച്ചുള്ള ചോദ്യത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പ്രതികരണം. ഇപ്പോൾ പരസ്യ സംവാദത്തിന് ഇല്ല. പറയാനുള്ളത് പാർട്ടി ഫോറത്തിൽ പറയുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
പബ്ലിക് ഡിബേറ്റിന് ഇല്ല. പാർട്ടിയിൽ ഉത്തരവാദിത്തപ്പെട്ടവർ അത് പറയട്ടെ. ഉമ്മൻ ചാണ്ടി നമ്മുടെ ഹൃദയത്തിന്റെ ഭാഗമാണ്. പാർട്ടി എന്നോട് ചോദിച്ചാൽ അപ്പോൾ നിലപാട് പറയും. അതുവരെ വെയ്റ്റ് ആൻ്റ് സീ എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.
അതേസമയം, പിണറായി വിജയനുമായി ബന്ധപ്പെട്ട എക്സാലോജിക് കേസും കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നതകളും ചർച്ചയാകുന്നതിനിടെയാണ് കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’, ‘ഒന്നും മറന്നിട്ടില്ല വിജയാ’ തുടങ്ങിയ വാചകങ്ങളാണ് ബോർഡുകളിലുള്ളത്. ഡിസിസി ഓഫീസിന് സമീപം, ഗാന്ധി സ്ക്വയർ, പ്രസ് ക്ലബ്ബിന് മുന്നിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
