Home » Blog » kerala Max » കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്; വീണാ ജോർജിന്റെ മൊഴിയെടുത്ത് എസ്ഐടി
12

പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തി. എസ്ഐടി തലവൻ യു പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തിയ ഉദ്യോ​ഗസ്ഥരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തും.

പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കേസന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണാ ജോർജിൽ നിന്ന് മൊഴിയെടുത്തത്. കെഎസ്‍യു പ്രവർത്തകർക്കെതിരെ ​ഗുരുതര വകുപ്പുകളടക്കം ചുമത്താൻ നിർദേശം നൽകിയത് ആരാണെന്നത് എസ്ഐടി പരിശോധിക്കും.

കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് അന്ന് മന്ത്രിയായിരുന്ന വീണാ ജോർജിനെതിരേ കെഎസ്‍യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *