Home » Blog » kerala Max » “നോയ്ഡയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു” ; ഇന്ത്യൻ ക്രിക്കറ്റ് താരം വിപ്രജ് നിഗമിനെതിരെ പരാതിയുമായി യുവതി
14

ലക്നൗ : ഇന്ത്യൻ യുവ ക്രിക്കറ്റ് താരം വിപ്രജ് നിഗമിനെതിരെ പീഡന പരാതിയുമായി യുവതി. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമാണ് വിപ്രജ് നിഗം. കഴിഞ്ഞ വർഷം ജൂലൈയിൽ നോയ്ഡയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. ക്രിക്കറ്റ് താരത്തിന്റെ ഉത്തർപ്രദേശിലെ വീട്ടിലെത്തിയ ഹൈദരാബാദ് സ്വദേശിനി, താരത്തെ കാണണമെന്ന ആവശ്യവുമായി മണിക്കൂറുകളോളമാണ് പ്രതിഷേധിച്ചത്. ഏഷ്യൻ ഗെയിംസിനായി ജപ്പാനിലുള്ള ഇന്ത്യ ടീം ക്യാംപിനൊപ്പമാണ് വിപ്രജ് നിഗം ഇപ്പോൾ.

യുവതിയോടു സംസാരിച്ച വിപ്രജിന്റെ പിതാവ്, ഒരാഴ്ചയ്ക്കു ശേഷം താരത്തെക്കൊണ്ട് വിളിപ്പിക്കാമെന്ന ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. യുവതിയും വിപ്രജ് നിഗമും നേരത്തേ തന്നെ പൊലീസിനെ സമീപിച്ചിട്ടുണ്ട്. വിവിധ നമ്പരുകളിൽനിന്നു വിളിച്ച് വ്യാജകേസിൽ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്ന പരാതിയാണ് വിപ്രജ് നിഗം ഉയർത്തിയത്. എന്നാൽ താരത്തിനെതിരെ പീഡന പരാതിയുമായി യുവതി ഗൗതം ബുദ്ധനഗർ പൊലീസിനെയും സമീപിച്ചു. കഴിഞ്ഞ വർഷം സമൂഹമാധ്യമത്തിലൂടെ ഇരുവരും പരിചയപ്പെടുകയും വിപ്രജ് നിഗം ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്.

22 കാരനായ വിപ്രജ് നിഗം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 50 ലക്ഷം രൂപയ്ക്കാണ് താരം ഡൽഹിയിൽ ചേർന്നത്. ലക്നൗവിനെതിരായ അരങ്ങേറ്റ മത്സരത്തിൽ 1 വിക്കറ്റ് വീഴ്ത്തിയ താരം 39 റൺസും സ്കോർ ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിന്റെ താരമാണ്. ഈ വർഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ എ ടീമിന്റെ ജഴ്സിയിൽ താരം തിളങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *