Home » Blog » Cinema » ‘നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം’, ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണി പറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണ്; ദയ സുജിത്തിനെ വിമര്‍ശിച്ച് വ്ലോഗർ ഷെഫീന ബീവി
9

കൊച്ചി: നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെതിരെ വിമര്‍ശനവുമായി വ്ലോഗർ ഷെഫീന ബീവി. മോഡേൺ ലുക്കിലെത്തുന്ന ദയയെ രൂക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു വീഡിയോ. ദയയുടെ പുതിയ ട്രാൻസിഷൻ റീൽ ആയിരുന്നു വിമര്‍ശനത്തിന് കാരണം. ഒരു മകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദ പറഞ്ഞ് കൊടുത്തൂടെ എന്നും മകളെ കയറൂരി വിട്ടിരിക്കുകയാണോന്നും ചോദിച്ച ഷെഫീന, ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണി പറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണെന്നും പറഞ്ഞിരുന്നു.

‘നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം’ എന്ന പരാമർശത്തോടെയാണ് ഷെഫീന വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെ ഷെഫീനക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ വിവാദ പോസ്റ്റ് ഷെഫീന നീക്കം ചെയ്യുകയും ചെയ്തു.

തൊട്ടുപിന്നാലെ ‘അഞ്ഞൂറാനെ തോൽപിക്കാനാവില്ല മക്കളേ’ എന്ന കുറിപ്പോടെ കൂടുതൽ ബോൾഡ് ലുക്കിലുള്ള ചിത്രം ദയ പോസ്റ്റ് ചെയ്യുകയും ചെയ്തു. “ചിലരുടെ പ്രവർത്തികൾ കണ്ട് രണ്ട് പൊട്ടിക്കണം എന്ന് മനസ്സ് പറഞ്ഞെങ്കിലും മാതാപിതാക്കൾ ഫെയ്മസ് ആയതുകൊണ്ട് മീഡിയ വിമർശിക്കുമെന്ന് ഓർത്ത് വെറുതെയിരിക്കുന്നു” എന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. “നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം” എന്നായിരുന്നു മഞ്ജു പിള്ളയുടെ കമന്‍റ്.