Home » Blog » kerala Mex » നീലി വീണ്ടും വരുന്നു; ലോകയുടെ രണ്ടാം ഭാഗം അപ്‌ഡേറ്റ് പങ്കുവെച്ച് കല്യാണി പ്രിയദർശൻ
lokakp-680x450

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച്, മലയാളത്തിലെ ആദ്യ 300 കോടി ചിത്രം എന്ന ചരിത്രം കുറിച്ച ‘ലോക’യുടെ രണ്ടാം ഭാഗത്തിൽ താനുമുണ്ടാകുമെന്ന് സ്ഥിരീകരിച്ച് കല്യാണി പ്രിയദർശൻ. നീലിയുടെ കഥ തീർന്നിട്ടില്ല എന്ന സൂചന നൽകിക്കൊണ്ട് ‘ലോക: ചാപ്റ്റർ 2’-ന്റെ ഷൂട്ടിംഗ് അപ്‌ഡേറ്റാണ് താരം പങ്കുവെച്ചത്. ഒരു ഇവന്റിൽ സംസാരിക്കവേയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണെന്നും ഈ വർഷം സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നതെന്നും കല്യാണി വ്യക്തമാക്കി. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തിയ ടൊവിനോ തോമസ് അവതരിപ്പിച്ച ‘ചാത്തൻ’ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ആദ്യ ഭാഗത്തിൽ വിസ്മയിപ്പിച്ച ദുൽഖർ സൽമാന്റെ ‘ഒടിയൻ’ എന്ന കഥാപാത്രവും രണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നാണ് സൂചന. 2027 ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം വെറും 24 ദിവസം കൊണ്ടാണ് മലയാളത്തിലെ എക്കാലത്തെയും വലിയ ഗ്രോസറായി മാറിയത്. അഞ്ച് ഭാഗങ്ങളുള്ള ഒരു വമ്പൻ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. , കല്യാണി പ്രിയദർശൻ, നസ്ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.