നിലമ്പൂരിൽ സിപിഎമ്മിന്റെ അസാധാരണ നീക്കം

മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന മഹാ കുടുംബ യോഗങ്ങള്‍ ഉദ്‌ഘാടനം ചെയ്യാൻ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഉദ്ഘാടനം ചെയ്യും. ഈ മാസം പതിനാറിനാണ് നിലമ്പൂരിൽ എൽഡിഎഫിന്‍റെ മഹാകുടുംബ യോഗങ്ങള്‍. സാധാരണ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎമ്മിന്‍റെ ദേശീയ നേതാക്കള്‍ പങ്കെടുക്കാറില്ല. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അസാധാരണ നീക്കമാണ് സിപിഎം നടത്തുന്നത്.

അതേസമയം, പെരുന്നാൾ ആഘോഷങ്ങൾക്കിടയിലും പ്രചാരണത്തിരക്കിലാണ് നിലമ്പൂരിലെ സ്ഥാനാർത്ഥികൾ. ഇന്ന് മണ്ഡലത്തിലെ വിവിധ മുസ്ലിം പള്ളികളിലെ പെരുന്നാൾ നമസ്കാര ചടങ്ങുകളിൽ സ്ഥാനാർത്ഥികൾ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *